Home rss business malayalam മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; മോഹൻ ഭാഗവതിനെ വിധികർത്താവാക്കാമെന്നും പരിഹാസം

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; മോഹൻ ഭാഗവതിനെ വിധികർത്താവാക്കാമെന്നും പരിഹാസം

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് യഥാർഥത്തിൽ രാജ്യവിരുദ്ധൻ, വിദേശശക്തികളുമായി ബന്ധമുള്ളത് ആർക്കാണ് തുടങ്ങിയ വിഷയങ്ങളിൽ തുറന്ന ചർച്ച നടത്താമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സംവാദത്തിന്റെ വിധികർത്താവായി നിയോഗിച്ചാലും തനിക്ക് സമ്മതമാണെന്ന് രാഹുൽ പരിഹസിച്ചു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, അദാനി കേസ്, എപ്സ്റ്റീൻ വിഷയം എന്നിവയെല്ലാം ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഏത് വേദിയിലും ഏത് സമയത്തും സംവാദത്തിന് എത്തുമെന്നും രാഹുൽ എക്‌സിൽ കുറിച്ചു. എന്നാൽ പ്രധാനമന്ത്രി വെല്ലുവിളി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം വിദേശശക്തികളുടെ സഹായത്തോടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഷ്ട്രീയ തർക്കം ശക്തമായത്. വിദേശരാജ്യങ്ങളിൽ രാഹുൽ ആരെയാണ് രഹസ്യമായി കാണുന്നതെന്നും ഇന്ത്യാവിരുദ്ധ ശക്തികളുടെ പിന്തുണ ആർക്കാണെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിന്റെ പുതിയ വെല്ലുവിളി.

പ്രധാനമന്ത്രി വിദേശശക്തികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയതെന്നും തുടരുന്നതെന്നും രാഹുൽ നേരത്തെയും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകൾ പുറത്തുവിട്ടതായി റിപ്പോർട്ടുകളില്ല. രാഹുലിന്റെ പുതിയ വെല്ലുവിളിയോട് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.