Home rss national malayalam പുതിയ വാർത്ത മർകസ് സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു 

മർകസ് സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു 

2
0

Source :- SIRAJLIVE NEWS

കാരന്തൂർ|ഹിരോഷിമ ദിനത്തിന്റെ ഭാഗമായി മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.  യുദ്ധത്തിന്റെ ഭീതിജനകമായ അവസ്ഥയും ലോക സമാധാനത്തിന്റെ പ്രാധാന്യവും പ്രത്യേക അസംബ്ലിയിൽ വിളംബരം ചെയ്തു. യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി.

സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സുഹൈൽ ഒ പി മുഖ്യപ്രഭാഷണം നടത്തി.  യൂനുസ് എം, ജ്യോതിഷ് കെവി എന്നിവർ ആശംസകൾ അറിയിച്ചു. നജ്മുദ്ദീൻ പിഎ സ്വാഗതവും അഹമ്മദ് കെവി നന്ദിയും പറഞ്ഞു.

Content Highlights:
Markaz Higher Secondary School NSS unit observed Hiroshima Day with anti-war programs. School Principal K Basheer inaugurated the special assembly. Students took an anti-war pledge and conducted a peace rally on the occasion.