Home rss national malayalam പുതിയ വാർത്ത യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; മുന്നോട്ടു വെച്ച് ഏഴ് നിബന്ധനകള്‍

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; മുന്നോട്ടു വെച്ച് ഏഴ് നിബന്ധനകള്‍

2
0

Source :- SIRAJLIVE NEWS

തെഹ്റാന്‍ | ഇറാന്‍-യു എസ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഇറാന്‍. മധ്യസ്ഥരായ ഖത്തര്‍, പാകിസ്താന്‍ എന്നിവര്‍ മുഖേനയാണ് ഇറാന്‍ അമേരിക്കയെ അറിയിച്ചത്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സെന്‍ റെസായി വ്യക്തമാക്കി.

എല്ലാ മേഖലകളിലുമുള്ള  യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കുക, നാവിക ഉപരോധം പിന്‍വലിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. യുദ്ധത്തില്‍ നിന്ന് പിന്മാറാനുള്ള ഇറാന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതാണ് അമേരിക്കയ്ക്ക് നല്ലതെന്നും മൊഹ്‌സെന്‍ റെസായി പറഞ്ഞു.

ട്രംപിന്റെ ഭീഷണികള്‍ കൊണ്ട് ഫലവുമുണ്ടാകില്ല. ഒരു നിര്‍ണ്ണായക യുദ്ധത്തിന് ഇറാന്‍ സജ്ജമാണ്. സംഘര്‍ഷം അവസാനിപ്പിക്കാനും പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനും അമേരിക്ക ആഗ്രഹിക്കുന്നെങ്കില്‍, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും വാഷിങ്ടണ്‍ അംഗീകരിക്കേണ്ടതുണ്ട്. അമേരിക്ക വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതു നേരിടാനുള്ള തയാറെടുപ്പ് ഇറാന്‍ നടത്തിയിട്ടുണ്ടെന്നും മൊഹ്‌സെന്‍ റെസായി കൂട്ടിച്ചേര്‍ത്തു.

Content Highlights:
Iran has conveyed seven conditions to the US through mediators Qatar and Pakistan to resume peace talks aimed at ending conflict. The key demands include stopping all wars, releasing frozen funds, and lifting naval blockades. Mohsen Rezai stated that Iran remains fully prepared for any escalation.