Home rss national malayalam പുതിയ വാർത്ത യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്ന് ഇറാന്‍

യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്ന് ഇറാന്‍

4
0

Source :- SIRAJLIVE NEWS

ടെഹ്റാന്‍ | യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഇറാന്റെ രണ്ടുദിവസത്തെ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നതായും അതു സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാകണം. ഈ നിര്‍ദേശം നിരസിക്കാനാണു തീരുമാനമെങ്കില്‍ ഇറാന്റെ പോരാളികള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ തീരുമാനമെടുത്തുകഴിഞ്ഞു. ഇനി വൈറ്റ്ഹൗസിന് തീരുമാനമെടുക്കാനുളള സമയമാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അരാഗ്ചി പ്രതികരിച്ചു. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അതിന്റെ ഫലമെന്തെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും കാണാനാകും. യുദ്ധമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പോരാട്ടവീര്യമുള്ള ഞങ്ങളുടെ യോദ്ധാക്കള്‍ നിങ്ങള്‍ക്ക് മേല്‍ തീമഴ പെയ്യിക്കുന്നത് കാണാം- കുറിപ്പില്‍ വ്യക്തമാക്കി.

യുഎസില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ തങ്ങള്‍ക്ക് നേരിട്ട കനത്ത തോല്‍വിക്ക് പ്രധാന കാരണം ഇറാനെതിരെയുള്ള യുദ്ധമാണെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ വിലയിരുത്തുന്നു. ഞങ്ങള്‍ തോറ്റതിന്റെ കാരണം ഈ യുദ്ധമാണെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തുറന്നുപറഞ്ഞിട്ടുണ്ട്.

യു എസ് ആക്രമണത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചിട്ടിരിക്കുകയാണ്. ഇത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും യു എസില്‍ ഇന്ധനവില വര്‍ധിച്ച് ജനങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന ജീവിതച്ചെലവ് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തു. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

യു എസിന്റെയോ ഇസ്‌റാഈലിന്റെയോ ഭാഗത്തുനിന്ന് പുതിയ ആക്രമണമുണ്ടായാല്‍ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനും നയതന്ത്ര ചര്‍ച്ചകള്‍ക്കും ഇറാന്‍ ഇപ്പോഴും സന്നദ്ധമാണ്. അതിന് മുന്‍പ് തങ്ങളുടെ ന്യായമായ ആവശ്യങ്ങളും മുന്‍ വാഗ്ദാനങ്ങളും പൂര്‍ണമായി നടപ്പിലാക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നു.

Content Highlights: Iran Foreign Minister Abbas Araghchi warned the US of severe consequences if it chooses war over Tehran’s two-day peace proposal. He noted that US voters rejected war policies, citing the Strait of Hormuz closure’s impact on oil prices. Iran remains open to diplomacy if its demands are met.