Source :- SIRAJLIVE NEWS
കോയിപ്പുറം | യുവാവിനെയും ബന്ധുവിനെയും പിച്ചാത്തി കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പുറം വെള്ളിയറ അഞ്ചുപുരക്കല്‍ കണിയാംപടി പ്ലാങ്കമണ്‍ പുളിമൂട്ടില്‍ വീട്ടില്‍ രാജീവ് പി ആര്‍ (33) എന്നയാളാണ് കോയിപ്പുറം പോലീസിന്റെ പിടിയിലായത്.
ജൂണ്‍ 21ന് വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം. എസ് എച്ച് ഒ ഉമേഷ് എം, എസ് ഐ മിഥുന്‍ അശോക്, എസ് സി പി ഒമാരായ സുരേഷ്, അഭിലാഷ്, ഷബാന, സി പി ഒമാരായ പരശുറാം, അനന്തു അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: The Koipuram police arrested a 33-year-old man named Rajeev for attempting to murder a youth and his relative. The incident took place on June 21 when the accused attacked them with a knife. The police investigation team caught the suspect, and he has been remanded by the court.




