Home rss national malayalam പുതിയ വാർത്ത യു എസ് ഉപരോധം അവസാനിപ്പിക്കണം; ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് നിബന്ധനകള്‍ മുന്നോട്ട് വച്ച് ഇറാന്‍

യു എസ് ഉപരോധം അവസാനിപ്പിക്കണം; ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് നിബന്ധനകള്‍ മുന്നോട്ട് വച്ച് ഇറാന്‍

3
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC). അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവ ഉള്‍പ്പെടെയുള്ള നിബന്ധനകളാണ് മുന്നോട്ടുവച്ചത്.

കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പ് അമേരിക്ക തേടുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ചുങ്കം ചുമത്താനോ പദ്ധതിയില്ലെന്ന് ഇറാനിയന്‍ നേതാക്കള്‍ തങ്ങളോട് പറഞ്ഞതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി.

അതിനിടെ, സഊദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നിവര്‍ തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ ലക്ഷ്യം ഇറാനല്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് സമീപം ഫലസ്തീനികളുടെ വീടുകള്‍ക്ക് നേരെ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. ഗസയിലും തെക്കന്‍ ലബനാനിലും ഇസ്‌റാഈല്‍ സേനയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Content Highlights:
Iran has demanded an immediate end to US sanctions as a key condition for reopening the strategic Strait of Hormuz. The move impacts global oil transport and international trade routes. The announcement escalates geopolitical tensions between Iran and Western powers.