Home rss national malayalam പുതിയ വാർത്ത യു എ ഇ വിനോദസഞ്ചാര മേഖലയിലെ വന്‍കിട പദ്ധതികള്‍; നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു

യു എ ഇ വിനോദസഞ്ചാര മേഖലയിലെ വന്‍കിട പദ്ധതികള്‍; നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു

2
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയുടെ ടൂറിസം, വിനോദ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വേകി അബൂദബി, ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈമ തുടങ്ങിയ എമിറേറ്റുകളില്‍ ബൃഹദ് നിര്‍മാണ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വിവിധ എമിറേറ്റുകളില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നത്.

അബൂദബിയിലെ യാസ് ദ്വീപില്‍ 170 കോടി ഡോളര്‍ ചെലവില്‍ ഒരുക്കുന്ന അത്യാധുനിക വിനോദ വേദിയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഒരേസമയം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കേന്ദ്രത്തില്‍ അന്താരാഷ്ട്ര സംഗീത നിശകള്‍, വന്‍കിട കായിക മാമാങ്കങ്ങള്‍, രാജ്യാന്തര സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കാനാകും. യാസ് ദ്വീപിന്റെ സമഗ്ര മുന്നേറ്റത്തിനായി മിറാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 1,200 കോടിയിലധികം ദിര്‍ഹം നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദുബൈയില്‍ പത്ത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന അല്‍ ലയാന്‍ മരുപ്പച്ച പദ്ധതിയും 50 കോടി ദിര്‍ഹം ചെലവിലുള്ള ഉമ്മു സുഖൈം ബീച്ചിന്റെ പുനര്‍വികസനവുമാണ് ശ്രദ്ധേയമായ മറ്റ് നിര്‍മാണങ്ങള്‍. ഉമ്മു സുഖൈം ബീച്ചിന്റെ വാര്‍ഷിക സന്ദര്‍ശക ശേഷി 60 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ തനത് തീരദേശ ഗ്രാമ മാതൃകയില്‍ ഒരുക്കുന്ന അബൂ അല്‍ കെയ്‌സാന്‍ മറൈന്‍ വില്ലേജ് പദ്ധതിയും 70 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന ഖോര്‍ഫക്കാന്‍ റിസോര്‍ട്ടും വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും.

റാസ് അല്‍ ഖൈമയില്‍ അല്‍ റംസ് വാട്ടര്‍ഫ്രണ്ട് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മനോഹരമായ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ഹരിത ഇടങ്ങള്‍, ആധുനിക പൊതുസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇത് സജ്ജമാക്കുന്നത്.

Content Highlights: The UAE is rapidly advancing major tourism megaprojects to boost global travel and economic growth. Key developments include Sphere Abu Dhabi, Dubai recreational oases, and luxury waterfronts in Sharjah and Ras Al Khaimah. These infrastructure investments aim to strengthen sustainable leisure tourism.