Home rss national malayalam പുതിയ വാർത്ത യു ജി സി നെറ്റ് പരീക്ഷയിലെ ഗുരുതര വീഴ്ച സമ്മതിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി; മൂന്ന്...

യു ജി സി നെറ്റ് പരീക്ഷയിലെ ഗുരുതര വീഴ്ച സമ്മതിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി; മൂന്ന് പേപ്പറുകളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചു

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | യു ജി സി നെറ്റ് പരീക്ഷയിലെ ഗുരുതര വീഴ്ച സമ്മതിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി. മൂന്ന് പേപ്പറുകളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചു. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകള്‍ സെപ്റ്റംബറില്‍ 9,10 തീയതികളില്‍ വീണ്ടും നടത്തും. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുനഃപരീക്ഷ നടത്തുന്നത്.

ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പരിഭാഷയിലെ പിഴവുകള്‍, അക്ഷരത്തെറ്റുകള്‍, ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് ഉള്‍പ്പെടെയുള്ള ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ മൂന്ന് പരീക്ഷകള്‍ മാത്രം വീണ്ടും നടത്തുക.

ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെ നടക്കും. കൊമേഴ്‌സ് പരീക്ഷ അന്ന് തന്നെ ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ. സോഷ്യോളജി പരീക്ഷ സെപ്റ്റംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെയും നടക്കും. പരീക്ഷാര്‍ഥികള്‍ വീണ്ടും ഫീസ് നല്‍കേണ്ടതില്ല. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും അഡ്മിറ്റ് കാര്‍ഡും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും. ബാക്കിയുള്ള 84 വിഷയങ്ങളുടെ മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെ നടക്കുമെന്നും എന്‍ ടി എ വ്യക്തമാക്കി.

Content Highlights:
National Testing Agency admitted lapses in the UGC NET examination and announced re-tests for English, Commerce, and Sociology. The re-examinations are scheduled for September 9 and 10 following expert committee recommendations. Candidates do not need to pay extra fees for the re-exam.