Home rss business malayalam യൂറോപ്പിലെ കാറോട്ടത്തിനിടെ അപകടത്തിൽപ്പെട്ട് അജിത് കുമാർ; പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

യൂറോപ്പിലെ കാറോട്ടത്തിനിടെ അപകടത്തിൽപ്പെട്ട് അജിത് കുമാർ; പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

യൂറോപ്പിൽ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ നടൻ അജിത് കുമാർ അപകടത്തിൽപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം. അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതം ശക്തമായിരുന്നെങ്കിലും ഗുരുതര പരിക്കുകളൊന്നും ഏൽക്കാതെ അജിത് രക്ഷപ്പെട്ടു. കാറോട്ട മത്സരങ്ങൾക്കിടയിൽ അജിത്തിന് അപകടമുണ്ടാകുന്നത് ഇതാദ്യമല്ല.

2025ൽ ഇറ്റലിയിൽ നടന്ന ജിടി4 യൂറോപ്യൻ സീരീസ്, സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ച്, ദുബായ് 24എച്ച് മത്സരത്തിന്റെ പരിശീലനം എന്നിവയ്ക്കിടെയും അജിത്തിന്റെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അന്നും പരിക്കുകളില്ലാതെ താരം രക്ഷപ്പെട്ടു.

2003ലെ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര റേസിംഗ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അജിത് കാറോട്ടത്തെ പ്രൊഫഷണലായാണ് കാണുന്നത്. അപകടമുണ്ടായാൽ ആദ്യം തന്റെ ആരോഗ്യനിലയും വാഹനത്തിന്റെ അവസ്ഥയും പരിശോധിച്ച ശേഷമാണ് മത്സരം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാറുള്ളത്.

സിനിമാ ജീവിതത്തിനിടെ 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെങ്കിലും റേസിംഗ് പരിശീലനമോ മത്സരങ്ങളോ മുടക്കേണ്ടിവരുന്ന തരത്തിലുള്ള പരിക്കുകൾ അപകടങ്ങളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അജിത് വ്യക്തമാക്കിയിട്ടുണ്ട്.