Home rss national malayalam പുതിയ വാർത്ത രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് വിരാമം; അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി

രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് വിരാമം; അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമം. ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് യുഎസ് കോടതി റദ്ദാക്കി. ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു അദാനിക്കെതിരായ കേസ്.

ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ ആണ് വഞ്ചനക്കുറ്റത്തിനു കേസെടുത്തത്.

കേസ് റദ്ദാക്കിയ യുഎസ് തീരുമാനം സ്വാഗതാര്‍ഹമെന്ന് ഗൗതം അദാനി പ്രതികരിച്ചു. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് നേരത്തെ തന്നെ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

Content Highlights:
A US court has dismissed the criminal fraud case against Adani Group chairman Gautam Adani. The case alleged fraud related to a solar power project in India. Adani welcomed the court verdict dismissing all charges.