Home rss national malayalam പുതിയ വാർത്ത രസതന്ത്രത്തിന്റെ തൂണുകൾ

രസതന്ത്രത്തിന്റെ തൂണുകൾ

3
0

Source :- SIRAJLIVE NEWS

ചെറുനാരങ്ങ നാവിൽ വെക്കുമ്പോൾ അനുഭവപ്പെടുന്ന പുളിരസം എന്തുകൊണ്ടാകും? സോപ്പ് കൈയിൽ തേച്ചാൽ വഴുവഴുക്കുന്നത് എന്തുകൊണ്ട്? ഉപ്പ് എങ്ങനെയാണ് കറിക്ക് രുചി കൂട്ടുന്നത്? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരുന്നതാണ് അമ്ലങ്ങൾ, ക്ഷാരങ്ങൾ, ലവണങ്ങൾ എന്ന രസതന്ത്ര പാഠഭാഗം. ഇവയെല്ലാം രസതന്ത്രത്തിന്റെ മൂന്ന് പ്രധാന കൂട്ടുകാരാണ്. അവയുടെ ഗുണങ്ങൾ, പ്രതിപ്രവർത്തനങ്ങൾ, ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾ എന്നിവ മനസ്സിലാക്കുന്നത് നമുക്ക് ചുറ്റുമുള്ള ലോകത്തെ നന്നായി മനസ്സിലാക്കാൻ സഹായിക്കും.

അമ്ലം (ആസിഡ്)

അമ്ലങ്ങൾ വെള്ളത്തിൽ ലയിക്കുമ്പോൾ ഹൈഡ്രജൻ അയോണുകൾ (H+) ഉത്പാദിപ്പിക്കുന്ന പദാർഥങ്ങളാണ്. ഇവക്ക് പുളിച്ച രുചിയുണ്ട്. നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പാക്കുന്നു. വൈദ്യുതി ചാലകങ്ങളാണ്.

അമ്ലങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉണ്ടാക്കുന്നു. കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ ഡൈഓക്‌സൈഡ് പുറത്തുവിടുന്നു. ക്ഷാരങ്ങളുമായി പ്രവർത്തിച്ച് ലവണവും വെള്ളവും ഉണ്ടാക്കുന്നു. വെള്ളത്തിൽ പൂർണമായി അയോണീകരിക്കുന്നവ ശക്തമായ അമ്ലങ്ങളും (HCl, H2SO4), ഭാഗികമായി മാത്രം അയോണീകരിക്കുന്നവ ദുർബല അമ്ലങ്ങളും (അസറ്റിക് ആസിഡ് -Acetic Acid, കാർബോണിക് ആസിഡ്- Carbonic Acid) ആണ്.

ഹൈഡ്രോക്ലോറിക് ആസിഡ് (Hydrochloric Acid-HCl), സൾഫ്യൂരിക് ആസിഡ് ( Sulphuric Acid- H2SO4), നൈട്രിക് ആസിഡ് (Nitric Acid -HNO3), അസറ്റിക് ആസിഡ് (Acetic Acid -CH3COOH) എന്നിവ അമ്ലത്തിന് ഉദാഹരണങ്ങളാണ്.
ക്ഷാരങ്ങൾ (Base- ബേസ്)

വെള്ളത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്‌സൈഡ് അയോണുകൾ (OH-) ഉത്പാദിപ്പിക്കുന്ന പദാർഥങ്ങളാണ് ക്ഷാരങ്ങൾ. ഇവക്ക് കയ്പുള്ള രുചിയും വഴുവഴുപ്പുള്ള സ്പർശവുമുണ്ട്. ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീലയാക്കുന്നു. അമ്ലങ്ങളുമായി പ്രവർത്തിച്ച് ലവണവും വെള്ളവും ഉണ്ടാക്കുന്നു.

ഉദാഹരണങ്ങൾ: സോഡിയം ഹൈഡ്രോക്സൈഡ് (Sodium Hydroxide-NaOH), പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ( Potassium Hydroxide-KOH), കാത്സ്യം ഹൈഡ്രോക്സൈഡ് (Calcium Hydroxide – Ca(OH)2).
ക്ഷാരങ്ങൾ അമ്ലങ്ങളുമായി പ്രവർത്തിച്ച് ന്യൂട്രലൈസേഷൻ നടക്കുന്നു. ചില ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉണ്ടാക്കുന്നു.

ലവണം (സാൾട്ട്-Salt)

അമ്ലവും ക്ഷാരവും തമ്മിലുള്ള ന്യൂട്രലൈസേഷൻ പ്രവർത്തനം(Neutralization Reaction) വഴി രൂപപ്പെടുന്ന സംയുക്തങ്ങളെയാണ് ലവണങ്ങൾ എന്ന് വിളിക്കുന്നത്. ഉദാഹരണങ്ങൾ: സോഡിയം ക്ലോറൈഡ് (Sodium Chloride-NaCl), കോപ്പർ സൾഫേറ്റ് (Copper Sulphate- CuSO4). ലവണങ്ങൾ പ്രധാനമായും അമ്ലവും ക്ഷാരവും തമ്മിലുള്ള ന്യൂട്രലൈസേഷൻ വഴിയും അമ്ലവും ലോഹവും തമ്മിലുള്ള പ്രവർത്തനം വഴിയുമാണ് നിർമിക്കുന്നത്.

പി എച്ച് സ്‌കെയിൽ (pH Scale)

ഒരു ലായനിയുടെ അമ്ലത്വമോ (acidity) ക്ഷാരത്വമോ (basicity) അളക്കാൻ ഉപയോഗിക്കുന്ന സ്‌കെയിലാണ് പി എച്ച് സ്‌കെയിൽ. പി എച്ച് മൂല്യം പൂജ്യം മുതൽ 14 വരെ ആണ്. പി എച്ച് മൂല്യം ഏഴ് ആണെങ്കിൽ ന്യൂട്രലും ഏഴിൽ താഴെ ആണെങ്കിൽ അമ്ലസ്വഭാവം, മുകളിൽ ആണെങ്കിൽ ക്ഷാരസ്വഭാവം എന്നിങ്ങനെ ആയിരിക്കും. മനുഷ്യശരീരത്തിലെ ദഹനം, രക്തം, മണ്ണ്, ദന്തസംരക്ഷണം, വ്യാവസായിക പ്രക്രിയകൾ എന്നിവയിലെല്ലാം പി എച്ച് വളരെ പ്രധാന ഘടകമാണ്.

പി എച്ച് മൂല്യം

  • 0-3 – ശക്തമായ അമ്ലം
  • 4-6 – ദുർബല അമ്ലം
  • 7 – ന്യൂട്രൽ
  • 8-10 – ദുർബല ക്ഷാരം
  • 11-14 – ശക്തമായ ക്ഷാരം

ന്യൂട്രലൈസേഷൻ

അമ്ലവും ക്ഷാരവും തമ്മിൽ പ്രവർത്തിച്ച് ലവണവും വെള്ളവും രൂപപ്പെടുന്ന പ്രവർത്തനമാണ് ന്യൂട്രലൈസേഷൻ.

ഉദാഹരണം: HCl + NaOH – NaCl + H2O

പ്രധാന രാസ സമവാക്യങ്ങൾ

  • ന്യൂട്രലൈസേഷൻ (HCl + NaOH NaCl + H2O)
  • അമ്ലം + ലോഹം (Zn + 2HCl ZnCl2 + H2 )
  • അമ്ലം + കാർബണേറ്റ് (CaCO3 + 2HCl CaCl2 + CO2 + H2O)
  • അമ്ലം + ബൈകാർബണേറ്റ് (NaHCO3 + HCl NaCl + CO2 + H2O)

പ്രധാന ലവണങ്ങളും ഉപയോഗങ്ങളും

  • സോഡിയം ക്ലോറൈഡ് (NaCl) – ഭക്ഷണ ഉപ്പ്
  • ബേക്കിംഗ് സോഡ (NaHCO3) – കേക്ക്, ബ്രെഡ് എന്നിവ വീർപ്പിക്കാൻ.
  • വാഷിംഗ് സോഡ (Na2CO3.10H2O) – വസ്ത്രം അലക്കാൻ, ജലത്തിന്റെ കാഠിന്യം കുറയ്ക്കാൻ
  • ബ്ലീച്ചിംഗ് പൗഡർ (CaOCl2) – അണുനശീകരണം, ബ്ലീച്ചിംഗ്
  • പ്ലാസ്റ്റർ ഓഫ് പാരിസ് (CaSO4.½H2O) – പ്ലാസ്റ്റർ കാസ്റ്റ്, ശിൽപ്പങ്ങൾ
  • ജിപ്‌സം (CaSO4.2H2O) – പ്ലാസ്റ്റർ ഓഫ് പാരിസ് നിർമിക്കാൻ

Content Highlights:
An educational overview covering acids, bases, and salts along with their key chemical properties. It explains the pH scale, neutralization reactions, and practical applications of common salts in daily life. This summary acts as a basic study guide for chemistry students.