Home rss business malayalam രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി.

ഇതിനിടെ, യുവജനങ്ങളുമായും ജെൻ-സി വിഭാഗവുമായും കൂടുതൽ സംവദിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ (Ask Me Anything) സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്കും ജെൻ-സി ഉപയോക്താക്കൾക്കും തനിക്കോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ഒരുക്കുന്നതാണ് ഈ സംരംഭം.

“വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തു വേണമെങ്കിലും ചോദിക്കൂ. കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.

ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ സമർപ്പിക്കാനാവുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. യുവജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.