Source :- SIRAJLIVE NEWS
റാസ് അൽ ഖൈമ | ഈ വർഷം ആദ്യ പകുതിയിൽ റാസ് അൽ ഖൈമയിലെ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് 4,177,294 യാത്രക്കാരെന്ന് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി. വിപുലമായ യാത്രാ സൗകര്യങ്ങളും കൂടുതൽ സേവനങ്ങളും ലഭ്യമാക്കിയതോടെ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
യാത്രക്കാരിൽ ഭൂരിഭാഗവും ടാക്‌സികളെയാണ് ആശ്രയിച്ചത്. 89 ശതമാനത്തോളം വരുന്ന 3.7 മില്യണിലധികം ആളുകളാണ് ആദ്യ ആറ് മാസങ്ങളിൽ ടാക്‌സി സേവനം ഉപയോഗപ്പെടുത്തിയത്. പൊതുഗതാഗത മേഖലയിൽ ആകെ 470,798 യാത്രക്കാരാണ് സർവീസുകൾ ഉപയോഗപ്പെടുത്തിയത്. ഇതിൽ ഇന്റർസിറ്റി ബസ് സർവീസുകളിൽ 284,918 യാത്രക്കാരും നഗരത്തിനുള്ളിലെ പൊതുഗതാഗത ബസുകളിൽ 175,585 യാത്രക്കാരും, എക്‌സ്പ്രസ് ബസ് സർവീസുകളിൽ 10,295 യാത്രക്കാരും സഞ്ചരിച്ചു.
2026 ന്റെ ആദ്യ പകുതിയിലെ മികച്ച ഫലങ്ങൾ റാസ് അൽ ഖൈമയിലെ ഗതാഗത സംവിധാനങ്ങളുടെ മുന്നേറ്റവും ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ ഇസ്മാഈൽ ഹസൻ അൽ ബലൂശി പറഞ്ഞു.
Content Highlights:
Ras Al Khaimah Transport Authority reported 4,177,294 passengers using public transport in H1 2026. Taxis accounted for 89 percent of commuters with over 3.7 million users. Director General Eng Esmaeel Hasan Al Baloushi highlighted the growing trust in the emirate’s transit network.




