Source :- SIRAJLIVE NEWS
ഈ അധ്യയന വർഷത്തെ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ. രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 5,100 വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകും. 5,000 ബിരുദ വിദ്യാർഥികൾക്കും 100 ബിരുദാനന്തര വിദ്യാർഥികൾക്കുമാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി വിദ്യാർഥികൾക്ക് കോഴ്‌സ് കാലയളവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയും, പി ജി വിദ്യാർഥികൾക്ക് ആറ് ലക്ഷം രൂപ വരെയും സഹായം ലഭിക്കും. അപേക്ഷാ ഫീസില്ല.
ബിരുദ സ്കോളർഷിപ്പ്
മെറിറ്റ്-കം-മീൻസ് അടിസ്ഥാനത്തിൽ വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും പദ്ധതി സഹായിക്കും.
ബിരുദാനന്തര സ്‌കോളർഷിപ്പ്
എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ ഭാവിസാധ്യതയുള്ള മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.
അക്കാദമിക് മികവ്, അഭിരുചി തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി മെന്റർഷിപ്പ്, ലീഡർഷിപ്പ് പ്രോഗ്രാമുകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവയും റിലയൻസ് ഫൗണ്ടേഷൻ ഒരുക്കുന്നുണ്ട്.
അപേക്ഷ
2026-27 അധ്യയന വർഷത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ ഫുൾടൈം ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഒന്നാം വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ https://scholarships.reliancefoundation.org/ വഴി ഓൺലൈനായി സമർപ്പിക്കാം.
Content Highlights:
Reliance Foundation has invited applications for its 2026-27 scholarships benefiting 5,100 students. Undergraduate students can receive up to two lakh rupees while postgraduate students can get up to six lakh rupees. Eligible first-year full-time students can submit their applications online.



