Home LATEST NEWS malyalam പുതിയ വാർത്ത റോഡിലേക്ക് മുറിഞ്ഞുവീണ തെങ്ങില്‍ സ്‌കൂട്ടര്‍ ഇടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു

റോഡിലേക്ക് മുറിഞ്ഞുവീണ തെങ്ങില്‍ സ്‌കൂട്ടര്‍ ഇടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു

2
0

Source :- SIRAJLIVE NEWS

തൃശൂര്‍ | റോഡിലേക്ക് മുറിഞ്ഞുവീണ തെങ്ങില്‍ സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ തൂമ്പാക്കോട് അന്ത്രക്കംപാടത്താണ് സംഭവം. മോതിരക്കണ്ണി മണ്ണുംപുറത്ത് തളിയത്ത് വീട്ടില്‍ തോമസ് (65) ആണ് മരിച്ചത്. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ അനുജന്‍ പൗലോസ് (55)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ തെങ്ങ് ആറ് മണിക്കൂറിനു ശേഷമാണ് മാറ്റിയത്. അതുവരെ ഈ റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.

തോട്ടങ്ങളില്‍ നിന്ന് കപ്പ വാങ്ങി വില്‍പന നടത്തുന്ന മൊത്തക്കച്ചവടക്കാരനാണ് ചികിത്സയിലുള്ള പൗലോസ്. തോസുമൊന്നിച്ചാണ് ഇയാള്‍ തോട്ടങ്ങളില്‍ നിന്ന് കപ്പ പറിക്കാന്‍ പോകാറുള്ളത്. ഇന്ന് പുലര്‍ച്ചെ 5.30-ഓടെ ഇരുവരും സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. തോമസിന്റെ ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: സീന, സിനി, സിന്റോ. മരുമക്കള്‍: ജോഷി, ജിബിന്‍, ഡോണ. സംസ്‌കാരം ഞായറാഴ്ച.

വേളൂക്കര-മോതിരക്കണ്ണി റോഡിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങാണ് കഴിഞ്ഞ ദിവസം രാത്രി 12 ഓടെ റോഡിന് കുറുകെ വൈദ്യുതിക്കമ്പിയിലേക്ക് വീണത്. പ്രദേശവാസി കെ എസ് ഇ ബിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ലൈന്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍, വൈദ്യുതിക്കമ്പിയില്‍ തടഞ്ഞുനില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റിയില്ല. നാട്ടുകാരും അതിന് ശ്രമിച്ചില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്.

Content Highlights:
A tragic accident occurred when a scooter crashed into a coconut tree that had fallen across the road. One person lost their life in the severe collision. Emergency responses were initiated immediately following the incident on the roadway.