Home rss national malayalam പുതിയ വാർത്ത ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞു; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കടലില്‍ കാണാതായി

ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞു; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കടലില്‍ കാണാതായി

3
0

Source :- SIRAJLIVE NEWS

കവരത്തി|ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രാത്ത് ദ്വീപിലെ ഹിദായത്ത് എന്നിവരെയാണ് കടലില്‍ കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഇരുവരും സുഹലി ദ്വീപിലെ പോലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥരാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്ററിലാണ് തിരച്ചില്‍ നടത്തുന്നത്.

ബോട്ട് മറിഞ്ഞ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അമിനി ദ്വീപിലെ ഉമ്മര്‍ ഫാറൂഖ് എന്ന പോലീസുകാരന്‍ നീന്തി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
Two police officers went missing after a boat capsized in Lakshadweep. The missing officers belong to the Suheli Island police outpost. A helicopter search is currently underway while another officer managed to swim to safety.