Home rss national malayalam പുതിയ വാർത്ത ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥികൾ; കോൺഗ്രസ്സ് എം പിയായ ജെ എൻ യു പ്രൊഫസർക്ക് സസ്പെൻഷൻ

ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥികൾ; കോൺഗ്രസ്സ് എം പിയായ ജെ എൻ യു പ്രൊഫസർക്ക് സസ്പെൻഷൻ

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ലൈംഗികാതിക്രമ പരാതികളെ തുടർന്ന് കോൺഗ്രസ്സ് എം പിയും ജവഹർലാൽ നെഹ്റു സർവകലാശാല (ജെ എൻ യു) പ്രൊഫസറുമായ ഡോ. അംഗോംച ബിമോൾ അക്കോയ്ജാമിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കലാശാല ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നവർ മണിപ്പൂരിൽ നിന്നുള്ള ലോക്സഭാംഗമാണ്.

ജെ എൻ യു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ഡി പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവിലാണ് പിരിച്ചുവിടൽ നടപടി വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അക്കോയ്ജാമിനെതിരെ ഉയർന്ന പരാതികളിൽ ആഭ്യന്തര സമിതി അന്വേഷണം നടത്തുകയും കടുത്ത അച്ചടക്കനടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു.

11 വിദ്യാർഥിനികൾ എം പിക്കെതിരെ സർവകലാശാലയുടെ ആഭ്യന്തര സമിതിക്ക് പരാതി നൽകിയിരുന്നുവെന്നാണ് റിപോർട്ട്. ക്ലാസ്സുകളിൽ അനുചിതമായ പരാമർശങ്ങൾ നടത്തിയെന്നും ഒത്തുചേരലുകൾക്കിടെ അനാവശ്യമായി സമീപിച്ചെന്നും അക്കാദമിക ഇടപെടലുകളിൽ മോശമായി പെരുമാറിയെന്നുമാണ് പരാതികളിലെ ആരോപണങ്ങൾ.

എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അക്കോയ്ജാം നിഷേധിച്ചിട്ടുണ്ട്. പരാതികൾ വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംഭവത്തിൽ വിദ്യാർഥി സംഘടനയായ എ ബി വി പി പ്രതിഷേധിക്കുകയും എം പിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡൽഹി വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ട് ജെ എൻ യു അധികൃതരോട് റിപോർട്ട് തേടിയിരുന്നു.