Home LATEST NEWS malyalam പുതിയ വാർത്ത ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

2
0

Source :- SIRAJLIVE NEWS

തൃശൂര്‍|തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി ആണ് മരിച്ചത്. 30 വയസ്സായിരുന്നു.

തൃശൂര്‍ നഗരമധ്യത്തിലുള്ള ലോഡ്ജിലാണ് സംഭവം. ജൂണ്‍ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനില്‍ നല്‍കിയിരിക്കുന്നത്. ലോഡ്ജിലെ 108ാം നമ്പര്‍ മുറിയിലാണ് യുവതി താമസിച്ചിരുന്നത്.

ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി രണ്ട് ദിവസമായി യുവതിയെ വിളിക്കുന്നുവെന്നും ഫോണെടുക്കുന്നില്ലെന്നും അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. യുവതിയും കുഞ്ഞും മുറിയില്‍ മരിച്ച നിലയിലായിരുന്നു. മരണ കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Content Highlights:
A 30-year-old woman named Jyothi from Edamuttam and her newborn baby were found dead inside a lodge room in Thrissur. She had checked into the lodge with an auto driver on June 27. The police broke open the locked door and have detained her friend for further interrogation.