Home rss national malayalam പുതിയ വാർത്ത വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വെച്ചു; നടന്‍ വിക്രം വിശദീകരണം നല്‍കണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വെച്ചു; നടന്‍ വിക്രം വിശദീകരണം നല്‍കണമെന്ന് വനം വകുപ്പ്

3
0

Source :- SIRAJLIVE NEWS

ചെന്നൈ| വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വെച്ച സംഭവത്തില്‍ നടന്‍ വിക്രം വിശദീകരണം നല്‍കണമെന്ന് വനം വകുപ്പ്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് വനം വകുപ്പ് അയച്ച നോട്ടീസില്‍ പറയുന്നത്. സംഭവം വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടന്‍ പിന്‍വലിച്ചിരുന്നു.

ലാര്‍ ഗിബ്ബണ്‍ ഇനത്തിലെ അപൂര്‍വയിനം കുരങ്ങിനെയാണ് നടന്‍ വിക്രം കൈവശം വെച്ചിരുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്ന ഈ കുരങ്ങ് വര്‍ഗത്തിന്റെ കൈമാറ്റത്തിന് കര്‍ശന വിലക്കുമുണ്ട്. എന്നിട്ടും ഈ കുരങ്ങ് നടന്റെ കൈവശം എങ്ങനെ എത്തിയെന്നാണ് വനം വകുപ്പ് അന്വേഷിക്കുന്നത്. നടന്‍ വ്യവസ്ഥകള്‍ പാലിച്ചിരുന്നോ എന്ന് വ്യക്തമല്ല.

മണിപ്പൂര്‍ സ്വദേശി 2020ല്‍ എട്ട് ലാര്‍ ഗിബ്ബണുകള്‍ കൈവശം ഉണ്ടെന്ന് സര്‍ക്കാരിന്റെ പരിവേശ് വെബ് സൈറ്റില്‍ വിവരം നല്‍കിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണത്തെ ജൂണ്‍ 5ന് ഇറോഡ് എത്തിച്ചിട്ടുണ്ട്. അവിടെ നിന്ന് ഓഗസ്റ്റ് 5ന് ചെന്നൈയിലേക്കും എത്തിച്ചു.

Content Highlights:
The Forest Department issued a notice to actor Vikram for possessing a rare Lar Gibbon monkey. He has been given three days to clarify how he obtained the endangered species. Vikram removed the video featuring the primate after it sparked a major controversy online.