Source :- SIRAJLIVE NEWS
കോഴിക്കോട് | വടകര മാടാക്കര പള്ളിയില്‍ നടന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. ചോമ്പാല സ്റ്റേഷനിലെ എസ് എച്ച് ഒ. പി പി ഷമീല്‍ ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്.
എ എസ് ഐ. എം വി മനോജന്‍, എ എസ് ഐ. കെ എം മനോജ് കുമാര്‍, എസ് സി പി ഒ. എന്‍ പി അനില്‍ കുമാര്‍, എസ് സി പി ഒ. സി പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് കോഴിക്കോട് റൂറല്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.
പയ്യോളി എസ് എച്ച് ഒ. പി ജെ ജയ്‌മോനെ ചോമ്പാല എസ് എച്ച് ഒ ആയി നിയമിച്ചു. പയ്യോളി സ്റ്റേഷനിലെ എം കെ ജയദാസനെ പയ്യോളി എസ് എച്ച് ഒ ആയും നിയമിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാടാക്കര പള്ളി വിഷയത്തില്‍ പോലീസ്് ഇടപെടലില്‍ ജാഗ്രതക്കുറവുണ്ടായ പശ്ചാത്തലത്തിലാണ് പോലീസുകാര്‍ക്കെതിരായ നടപടി.
Content Highlights:
Five police officers were transferred after entering the Madakkara Mosque in Vadakara with boots on during an operational intrusion. The action follows severe criticism from local authorities and community leaders regarding police conduct. Official investigations are underway to address the protocol breach.



