Home LATEST NEWS malyalam പുതിയ വാർത്ത വലക്ക് കാവലാളായി എലോയ്; ഇക്വഡോറിനെ തളച്ച് കുറസാവോ പട

വലക്ക് കാവലാളായി എലോയ്; ഇക്വഡോറിനെ തളച്ച് കുറസാവോ പട

2
0

Source :- SIRAJLIVE NEWS

കന്‍സാസ് സിറ്റി | മൈതാനം നിറഞ്ഞു കളിച്ച ഇക്വഡോറിനെ തളച്ച് കുറസാവോ പട. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കുറസാവോ ഹാഫിലേക്ക് നിരവധി മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ഇക്വഡോര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അമേരിക്കയിലെ കന്‍സാസി സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ഗോള്‍കീപ്പര്‍ എലോയ് റൂമിനു മുമ്പിലാണ് ഇക്വഡോറിന് അടിയറവ് പറയേണ്ടി വന്നത്. പതിനഞ്ചോളം സേവുകള്‍ നടത്തിയ റൂമാണ് കുറസോവയുടെ രക്ഷകനായത്. ഗോള്‍കീപ്പര്‍ക്കു പുറമെ, ടീമിന്റെ പ്രതിരോധ മുന്നേറ്റ നിരകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഇ-യില്‍ രണ്ടുകളിയില്‍ ഓരോ ജയവും സമനിലയുമാണ് എക്വഡോറിനും കുറസാവോയ്ക്കുമുള്ളത്. ഓരോ പോയിന്റുള്ള ടീമുകള്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. ഗ്രൂപ്പില്‍ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. ഐവറി കോസ്റ്റ് രണ്ടാമതാണ്.

Content Highlights:
Curacao managed to hold Ecuador in an intense football match. Goalkeeper Eloy Room delivered an outstanding performance to guard the net securely. The match concluded with a thrilling defensive display from the underdog team.