Home rss national malayalam പുതിയ വാർത്ത വളര്‍മതി ഐ സിയുവില്‍; ചികിത്സയുമായി സഹകരിക്കുന്നില്ല

വളര്‍മതി ഐ സിയുവില്‍; ചികിത്സയുമായി സഹകരിക്കുന്നില്ല

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സമരപ്പന്തല്‍ ബലം പ്രയോഗിച്ച് പൊളിച്ചു നീക്കിയ ശേഷം ആശുപത്രിയിലേക്കു മാറ്റിയ വളര്‍മതി ചികിത്സയുമായി സഹകരിക്കുന്നില്ല. എല്‍ പി എസ് ടി ഉദ്യോഗാര്‍ഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തല്‍ രാത്രിയെത്തിയാണ് പോലീസ് പൊളിച്ചുമാറ്റിയത്.

തുടര്‍ന്ന് നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വളര്‍മതി നിലവില്‍ ഐ സി യുവിലാണ്. വാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളര്‍മതി അറിയിച്ചത്. സമരപ്പന്തല്‍ പുനസ്ഥാപിച്ച് ഡി വൈ എഫ് ഐ. പോലീസ് സമരപ്പന്തല്‍ പൊളിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പേ തന്നെ സമരപ്പന്തല്‍ കെട്ടുകയായിരുന്നു. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥി ജയകൃഷ്ണന്‍ നിരാഹാര സമരം പുനരാരംഭിച്ചു.

ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പോലീസ് നോട്ടീസ് നല്‍കുകയും വളര്‍മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമരപ്പന്തല്‍ സ്വയം പൊളിച്ചുനീക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

മന്ത്രി ഒ ജെ ജനീഷ് നടത്തിയ ജാഥക്ക് നേരെ സമരക്കാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പോലീസ് എത്തി സമരപ്പന്തല്‍ പൊളിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നും പോലീസ് വിശദീകരിച്ചു. പോലീസ് നടപടിക്കെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. പോലീസ് നടപടിക്ക് പിന്നാലെ എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മന്ത്രി ജനീഷിന്റെ ജാഥ ഫ്‌ളക്‌സുകള്‍ തകര്‍ത്തു. സി പി എം നേതാക്കളായ സി എസ് സുജാത, പി കെ. ബിജു എന്നിവരും സമരസ്ഥലത്തെത്തി. പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി.

Content Highlights: Police forcefully dismantled the LPST candidates’ protest shed at the Thiruvananthapuram Secretariat and moved hunger-striker Valarmathi to the ICU, where she refuses treatment. Within an hour, DYFI rebuilt the shed, and candidate Jayakrishnan resumed the fast. The crackdown followed protests against Minister O J Janeesh’s rally, sparking widespread political condemnation.