Home LATEST NEWS malyalam പുതിയ വാർത്ത വാണിയപ്പാറ കല്ലറയിൽ ദുരൂഹതയില്ല; പരിശോധനയില്‍ മൂന്ന്‌ മൃതദേഹമില്ലെന്ന് കണ്ടെത്തി

വാണിയപ്പാറ കല്ലറയിൽ ദുരൂഹതയില്ല; പരിശോധനയില്‍ മൂന്ന്‌ മൃതദേഹമില്ലെന്ന് കണ്ടെത്തി

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പളളിയിലെ കല്ലറയില്‍ ദുരൂഹതയില്ലെന്ന് പേലീസ്. പ്രാഥമിക പരിശോധനയില്‍ കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. സംശയാസ്പദമായി കണ്ട പായ ഒരു മൃതദേഹത്തിന് അടിയില്‍ വച്ചതെന്നാണ് പോലീസ് പറഞ്ഞു.

കല്ലറയില്‍ മൂന്ന് മൃതദേഹം ഉണ്ടെന്ന പള്ളിയുടെ പരാതിയിലാണ് കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനമായത്. മൃതദേഹങ്ങളുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സെമിത്തേരിയില്‍ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു വസ്തു കണ്ടെത്തിയത്. അത് മൃതദേഹമാണെന്ന സംശയത്തില്‍ പളളി പോലീസിനെ വിവരമറിയിച്ചു. കല്ലറയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേല്‍ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.

2006-ലും 2015-ലും ഈ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. 2015-ല്‍ കല്ലറയില്‍ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയില്‍ എത്തി 38-ാം നമ്പര്‍ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് പറഞ്ഞു. ദുരൂഹത ഉയര്‍ത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്.

Content Highlights:
Police stated there is no mystery regarding the tomb at Vaniyappara Infant Jesus Church. Preliminary inspection confirmed only two bodies were buried inside. DNA samples have been collected for verification after locals and church authorities raised suspicions over a mat found inside.