Home rss national malayalam പുതിയ വാർത്ത വാഹനമിടിപ്പിച്ച് കൊല; പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, സര്‍ക്കാര്‍ ശ്രമം പ്രതിയെ സംരക്ഷിക്കാനെന്ന് എം വി...

വാഹനമിടിപ്പിച്ച് കൊല; പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, സര്‍ക്കാര്‍ ശ്രമം പ്രതിയെ സംരക്ഷിക്കാനെന്ന് എം വി ഗോവിന്ദന്‍

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സി പി എം. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു.

പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് പകരം ദുര്‍ഗുണ പാഠശാലയിലേക്ക് അയക്കുകയാണ് ചെയ്തത്. പ്രതിക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്.

സമരം ചെയ്ത എസ് എഫ് ഐ വിദ്യാര്‍ഥികള്‍ക്കു നേരെ ഭീകരമായ ആക്രമണം നടത്തിയ പോലീസ് നിരപരാധികളായ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയയാള്‍ക്ക് എല്ലാ സൗകര്യവും നല്‍കുകയാണ്. പ്രതിയുടെ പേരോ മദ്യപിച്ചുവെന്ന വിവരമോ എഫ് ഐ ആറില്‍ ചേര്‍ത്തിട്ടില്ല. റിമാന്‍ഡില്‍ നിന്ന് രക്ഷിക്കാനായിരുന്നു ഇത്. മുകളില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് മരിച്ച ഗോപികയുടെ മൃതദേഹത്തില്‍ നിന്ന് വീണ്ടും രക്തം ശേഖരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കുടുംബം വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

പാര്‍ട്ട് ടൈം ജോലിക്കൊപ്പം തുടര്‍പഠനവും മുന്നോട്ട് കൊണ്ടുപോയ മിടുക്കരായ കുട്ടികളെയാണ് കൊലപ്പെടുത്തിയതെന്നും പ്രതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Content Highlights:
CPM State Secretary MV Govindan accused the Kerala government of shielding the accused in a vehicle collision murder case. He criticized the police for intentionally imposing weak charges. The statement has sparked a major political controversy across the state.