Source :- SIRAJLIVE NEWS
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധ രേഖകളും ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ എസ് ആർ ടി സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695001, ഫോൺ: 0471 2326264 (ഓഫീസ്) വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.envt.kerala.gov.in, environmentdirectorate@gmail.com.
ഒ ഇ സി പോസ്റ്റ് മെട്രിക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ ഇ സി/ഒ ബി സി(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഒ ഇ സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകൾ www.egrantz.kerala.gov.in മുഖേന നവംബർ 30നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: കൊല്ലം – 0474 2914417, എറണാകുളം- 0484 2983130, പാലക്കാട് – 0492 2222335, കോഴിക്കോട് – 0495 2377786.
Content Highlights:
The Directorate of Environment and Climate Change invites PG students for the Vidyaposhini Fellowship. Applications are also open for OEC Post-Matric scholarships for degree and PG students in Kerala. Students must submit online applications via eGrantz before November 30.




