Home rss national malayalam പുതിയ വാർത്ത വിദ്യാര്‍ഥി ജീവനൊടുക്കി; ഐ ഐ ടി മുംബൈയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

വിദ്യാര്‍ഥി ജീവനൊടുക്കി; ഐ ഐ ടി മുംബൈയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

2
0

Source :- SIRAJLIVE NEWS

മുബൈ | വിദ്യാര്‍ഥി ജീവനൊടുക്കിയത് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണെന്ന് ആരോപിച്ച് ഐ ഐ ടി മുംബൈയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

രണ്ടാം വര്‍ഷ എനര്‍ജി സയന്‍സ് വിദ്യാര്‍ഥി സഹില്‍ വക്കോഡെയെയാണ് ഇന്നലെ വൈകിട്ട് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാറ്റ് ജിപിടിയില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ അധ്യാപകര്‍ സഹിലിനെ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. പരീക്ഷ ഹാളില്‍ വച്ച് ചോദ്യപേപ്പര്‍ അപ് ലോഡ് ചെയ്യാനായിരുന്നു ശ്രമമെന്ന് ആരോപിച്ച അധ്യാപകര്‍ ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ കിട്ടുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്നാണ് ആത്മഹത്യയെന്ന് സഹപാഠികള്‍ ആരോപിച്ചു.

എന്നാല്‍ സഹിലിനെതിരെ യാതൊരു അച്ചടക്ക നടപടിയും ശുപാര്‍ശ ചെയ്തില്ലെന്ന് ഐ ഐ ടി ബോംബെ അറിയിച്ചു. കുട്ടിയോട് വകുപ്പ് മേധാവി സംസാരിച്ചെങ്കിലും നടപടി എടുക്കുമെന്ന് പറഞ്ഞില്ലെന്നും ഐ ഐ ടി അറിയിച്ചു.

മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ജൂലൈ 28നും ഒരു കുട്ടി ഹോസ്റ്റലില്‍ മരിച്ചിരുന്നു. കുട്ടികളുടെ മാനസികപിരിമുറുക്കം പരിഹരിക്കുന്നതിന് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Content Highlights:
Students at IIT Bombay staged protests after a second-year student was found dead in his hostel room. Classmates alleged he took the extreme step after teachers threatened him with suspension for using ChatGPT during exams. The institute denied taking or recommending any disciplinary action.