Source :- SIRAJLIVE NEWS
തിരുവനന്തപുരം | കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. വിഴിഞ്ഞത്തുനിന്ന് കടലിൽ പോയി കാണാതായ ജോൺ, മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിൻ എന്നിവർക്കായാണ് കടലിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ജൂലൈ 31 നും ഓഗസ്റ്റ് ഒന്നിനുമായി ഉണ്ടായ ശക്തമായ തിരമാലയിലാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉണ്ടാകുന്നില്ലെന്ന് കാണാതായവരുടെ കുടുംബാംഗങ്ങളും മത്സ്യത്തൊഴിലാളികളും ആരോപിക്കുന്നു. നേവിയുടെയും ഹെലികോപ്റ്ററിന്റെയും സഹായത്തോടെയുള്ള തിരച്ചിൽ വൈകുന്നുവെന്നാണ് പ്രധാന പരാതി. ആവശ്യമായ ഫണ്ടോ വ്യക്തമായ ഏകോപനമോ ഇല്ലാതെയാണ് തിരച്ചിൽ നടക്കുന്നതെന്നും ആദ്യ ദിനങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ വലിയ വീഴ്ചയുണ്ടായെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.
സങ്കീർണമായ കാലാവസ്ഥയും കടൽക്ഷോഭവും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ കോസ്റ്റ് പോലീസ് സ്റ്റേഷൻ ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് തീരദേശവാസികളുടെ തീരുമാനം.
Content highlights
The search for two missing fishermen from Vizhinjam and Muthalapozhi has entered its eighth day following high sea accidents. Family members and local fishing communities have expressed strong dissatisfaction, citing severe delays and lack of coordination in rescue operations by official agencies. Despite tough weather and sea conditions slowing search efforts, the families continue to demand direct intervention using helicopters and Navy support.



