Home rss national malayalam പുതിയ വാർത്ത വി എസിന്റെ പേരില്‍ ക്യാമ്പസ് വേണം; നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സമര്‍പ്പിച്ചതായി മകന്‍ വി എ...

വി എസിന്റെ പേരില്‍ ക്യാമ്പസ് വേണം; നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സമര്‍പ്പിച്ചതായി മകന്‍ വി എ അരുണ്‍കുമാര്‍

3
0

Source :- SIRAJLIVE NEWS

ആലപ്പുഴ | കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള സ്മാരകം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കുടുംബം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വി എസ് ഫൗണ്ടേഷന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സഹായം വേണമെന്നും വി എസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ പറഞ്ഞു. വലിയ ചുടുകാട്ടിലെ സ്തൂപത്തിന് അപ്പുറം വിശാലമായ ചിന്താഗതിയോടെ വി എസിന്റെ പേരില്‍ ക്യാമ്പസ് സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വി എസിന്റെ പേരിലുള്ള ക്യാമ്പസ് എങ്ങനെ വേണമെന്നതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണ് കുടുംബം രൂപവത്കരിച്ചിട്ടുള്ള വി എസ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

വി എസ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തിയുള്ളതാണ്. ഇത് പുതിയ തലമുറ അറിയുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യണം. വി എസിന്റെ ജീവിതം എല്ലാവരും അറിയണമെങ്കില്‍ ഇത്തരത്തിലുള്ള വിശാലമായ ആശയങ്ങള്‍ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലായിരുന്നു വി എസിന്റെ പേരിലുള്ള ക്യാമ്പസ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 20 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാല്‍, വി എസിന്റെ മരണം കഴിഞ്ഞ് രണ്ടാമതായി വരുന്ന ജന്മവാര്‍ഷികത്തിന്റെ ഘട്ടത്തിലും നടപടികളൊന്നും ഉണ്ടായില്ല. ഇതോടെയാണ് കുടുംബം അതൃപ്തിയുമായി രംഗത്തെത്തിയത്.

എല്‍ ഡി എഫ് സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനോ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിരുന്നില്ല. നിലവില്‍ വലിയ ചുടുകാട്ടില്‍ വി എസിന്റെ സ്തൂപം സ്ഥാപിച്ചിട്ടുണ്ട്.

Content Highlights:
V.A. Arun Kumar announced that formal proposals to establish an educational campus named after former Kerala Chief Minister V.S. Achuthanandan have been submitted. The suggestions are currently under consideration by both the political party and the state government. This initiative aims to preserve his enduring legacy in public life.