Source :- SIRAJLIVE NEWS
കോട്ടയം| മുഖ്യമന്ത്രി വി ഡി സതീശന്‍നെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ല, ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിന് മുന്‍പും സതീശനെതിരെ സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, കെ ബി ഗണേഷ് കുമാര്‍നെ എന്‍ എസ് എസില്‍ നിന്ന് പുറത്താക്കിയതല്ലെന്നും, അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു വീണ്ടും എടുത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസില്‍ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതായും, അര്‍ഹതയുള്ളവര്‍ക്കെല്ലാം അവസരം മാറിമാറി നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനാപുരം താലൂക്ക് ക്രമവിരുദ്ധ പ്രവര്‍ത്തനം നടന്നെങ്കില്‍ അദ്ദേഹം കേസ് കൊടുക്കട്ടെ. ഗണേഷ് കുമാര്‍ കൊണ്ടുവന്ന 12 പേരുടെ പിന്തുണ വാലിഡാണോ എന്നറയില്ല. നേരത്തെയുള്ള കമ്മിറ്റിക്കാര്‍ മുഴുവന്‍ രാജിവച്ചു. ഗണേഷ് കുമാറിനെ പിന്തുണച്ച് പിന്നെ എത്തിയവര്‍ ആരാണെന്ന് എനിക്കറിയില്ല. എന്തെങ്കിലും നടന്നെങ്കിലും ഗണേഷ് കുമാറിന് കേസ് കൊടുക്കാം. എന്താണ് ഗണേഷ് കുമാര്‍ കേസ് കൊടുക്കാത്തത്. ജനറല്‍ സെക്രട്ടറിയെ അങ്ങനെ ആര്‍ക്കും തള്ളാന്‍ കഴിയില്ല. ജനറല്‍ സെക്രട്ടറി എന്‍എസ്എസിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Content Highlights:
NSS General Secretary Sukumaran Nair strongly criticized Chief Minister VD Satheesan during the budget meeting at Perunna. He called the leader arrogant while recalling old statements about community leaders. Nair also clarified that KB Ganesh Kumar was not expelled but his term had ended




