Home LATEST NEWS malyalam പുതിയ വാർത്ത വീണ്ടും യുദ്ധ ഭീതി; ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യാപക വ്യോമാക്രമണം നടത്തി

വീണ്ടും യുദ്ധ ഭീതി; ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യാപക വ്യോമാക്രമണം നടത്തി

2
0

Source :- SIRAJLIVE NEWS

ടെഹ്റാന്‍ | മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ത്തുകൊണ്ട് ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യാപക വ്യോമാക്രമണം നടത്തി. വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നടപടി പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകള്‍ എന്നിവടങ്ങളിലും യു എസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു എസ് സൈനിക വൃത്തങ്ങള്‍ വിശദമാക്കി. കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്ക പറയുന്നത്.

Content Highlights:
The US military launched widespread airstrikes across multiple strategic locations in Iran. The action followed Donald Trump’s declaration that the ceasefire had officially ended. Major explosions were reported in key port cities like Bandar Abbas, escalating regional tensions.