Home LATEST NEWS malyalam പുതിയ വാർത്ത വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: വിയോജിപ്പ് അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: വിയോജിപ്പ് അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

2
0

Source :- SIRAJLIVE NEWS

തിരുവനന്തനം| വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയതില്‍ വിയോജിപ്പ് അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു. വകുപ്പ് മന്ത്രിയെന്ന നിലയില്‍ തന്നോട് ആലോചിക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന് എം ലിജു പറഞ്ഞു. ബജറ്റ് നിര്‍ദേശം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് എം ലിജു ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കിയാല്‍ കുട്ടികളില്‍ ഉള്‍പ്പെടെ മദ്യവ്യാപനമെന്ന ആശങ്കയുണ്ടാവുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കിയാലുണ്ടാവുന്ന പ്രതിസന്ധി വ്യക്തമാക്കി പ്രത്യേക റിപ്പോര്‍ട്ട് കൈമാറി. എക്‌സൈസ് കമ്മിഷണറുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങളും ലിജു മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ പരസ്യവിമര്‍ശനത്തില്ലെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.

Content Highlights:
Kerala Excise Minister M Liju has expressed strong dissatisfaction over the budget proposal to slash taxes on low-alcohol beverages. He informed Chief Minister VD Satheesan that he was not consulted on the decision despite being the department minister. Liju warned that the move could increase alcohol consumption among children and submitted a formal report.