Source :- SIRAJLIVE NEWS

കോഴിക്കോട് |ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അശോകപുരം ഇൻഫെന്റ് ജീസസ് മാതൃവേദിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണവും നടീലും സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ‘ഭൂമിയെ സംരക്ഷിക്കാം, നാളേക്കായി മരങ്ങൾ നടാം’ എന്ന സന്ദേശമുയർത്തിയാണ് മാതൃവേദി ഈ പരിപാടി സംഘടിപ്പിച്ചത്.

ഇടവക വികാരി ഫാ. ഡോ. ബിനു കുളത്തിങ്കൽ ഉദ്ഘാടനം നടത്തി.​ പ്രകൃതിസംരക്ഷണവും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തലും ഓരോരുത്തരുടെയും കടമയാണെന്ന്  അദ്ദേഹം പറഞ്ഞു.

​പ്രദേശത്തെ വീടുകളിൽ നടുന്നതിനായി ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും അടങ്ങുന്ന വിവിധയിനം തൈകൾ ചടങ്ങിൽ സൗജന്യമായി വിതരണം ചെയ്തു.