Home LATEST NEWS malyalam പുതിയ വാർത്ത വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം; മരണസംഖ്യ 960 ആയി ഉയര്‍ന്നു, 3000 പേര്‍ ചികിത്സയില്‍

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം; മരണസംഖ്യ 960 ആയി ഉയര്‍ന്നു, 3000 പേര്‍ ചികിത്സയില്‍

2
0

Source :- SIRAJLIVE NEWS

കാരക്കാസ്|വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 960 ആയി ഉയര്‍ന്നു. പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3000 കടന്നു. അര ലക്ഷത്തോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നൂറ് കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയെ നടുക്കി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. ശക്തമായ ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കാസിലെ ചക്കാവോയില്‍ മാത്രം നാല് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു വീണു. ലാ ഗുവായറ നഗരത്തില്‍ ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. മിറാന്‍ഡ, അരാഗ്വ, കാരബോബോ, ഫാല്‍ക്കണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 20ഓളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആദ്യ ഭൂചലനം 7.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.

ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ് അറിയിച്ചിരുന്നു.ദുരന്തത്തില്‍പ്പെട്ട വെനിസ്വേലക്ക് സഹായവുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്ക, ബ്രസീല്‍, ബൊളീവിയ, അര്‍ജന്റീന, ഉറുഗ്വേ, പനാമ എന്നീ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.

Content Highlights:
The death toll from the severe twin earthquakes that struck Venezuela has climbed significantly to 960 people. Over 3000 individuals have sustained injuries, and massive rescue operations are underway to locate thousands of missing persons trapped under debris. Acting President Delcy Rodriguez has declared a state of emergency as international aid begins arriving in the hard-hit regions.