Home LATEST NEWS malyalam പുതിയ വാർത്ത വെള്ളരി കൃഷിക്ക് ഒരു കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

വെള്ളരി കൃഷിക്ക് ഒരു കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതര ആരോപണം. വെള്ളരി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം. മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരി കൃഷിക്കാണ് സബ്‌സിഡി വാങ്ങിയത്.

അദ്ദേഹത്തിന്റെ പച്ചക്കറി തോട്ടത്തിന് മുന്നിലുള്ള ബോര്‍ഡിലാണ് ഭഗീരഥ് ചൗധരി സബ്‌സിഡി വാങ്ങിയെന്ന് എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ വിവരങ്ങള്‍ക്കൊപ്പമാണ് ഇത് എഴുതിയിരിക്കുന്നത്. മന്ത്രിയുടെ കുടുംബമാണ് വെള്ളരി കൃഷി ചെയ്തത്. ഇതിനായി  കുടുംബം ഒരു കോടി രൂപ വരെ സബ്‌സിഡി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

പച്ചക്കറി കൃഷി പരിപോഷിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നുണ്ട്. പരമാവധി ഒരു കോടി രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. സബ്‌സിഡി അനുവദിക്കുന്ന ബോര്‍ഡിലെ ഉപാധ്യക്ഷനുമാണ് മന്ത്രി. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.

Content Highlights:
Union Minister of State for Agriculture Bhagirath Choudhary faces serious corruption allegations for allegedly receiving a Rs 1 crore subsidy for cucumber farming on his own land. The financial aid was reportedly sanctioned by the National Horticulture Board where he serves as Vice-President. The project was carried out by his family on their vegetable farm in Ajmer, Rajasthan.