Home rss national malayalam പുതിയ വാർത്ത വേഗതയിൽ ഉസൈൻ ബോൾട്ടിനെയും മറികടന്ന് ചൈനീസ് റോബോട്ട് ‘ലൈറ്റ്‌നിങ്’; 100 മീറ്റർ 9.32 സെക്കൻഡിൽ!

വേഗതയിൽ ഉസൈൻ ബോൾട്ടിനെയും മറികടന്ന് ചൈനീസ് റോബോട്ട് ‘ലൈറ്റ്‌നിങ്’; 100 മീറ്റർ 9.32 സെക്കൻഡിൽ!

3
0

Source :- SIRAJLIVE NEWS

ബീജിങ് | ഓട്ടത്തിൽ ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് തകർത്ത് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓണർ (Honor) വികസിപ്പിച്ച ഹ്യൂമനോയിഡ് റോബോട്ട് (Humanoid Robot). ലൈറ്റ്‌നിങ് (Lightning) എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് പ്രെപറേറ്ററി ടെസ്റ്റ് ഇവന്റിൽ 100 മീറ്റർ 9.32 സെക്കൻഡിലാണ് ഓടിയെത്തിയത്.

2009-ൽ ബെർലിനിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡിന്റെ റെക്കോർഡാണ് ലൈറ്റ്‌നിങ് മറികടന്നത്. ബീജിങ്ങിൽ നടക്കുന്ന രണ്ടാമത് വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന് (World Humanoid Robot Games) മുന്നോടിയായി നടത്തിയ പരീക്ഷണത്തിലാണ് ഈ മിന്നുന്ന നേട്ടം. ഓട്ടത്തിനിടെ സെക്കൻഡിൽ 14.5 മീറ്റർ വേഗത കൈവരിക്കാൻ റോബോട്ടിനായി.

നിർമ്മാണം, ലോജിസ്റ്റിക്സ് , ഉപഭോക്തൃ സേവനങ്ങൾ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence), ഹാർഡ്‌വെയർ സാങ്കേതികവിദ്യകൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി ചൈന ഹ്യൂമനോയിഡ് റോബോട്ടുകളെ തന്ത്രപ്രധാന ഉൽപന്നമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. നേരത്തെ ഏപ്രിലിൽ നടന്ന ബീജിങ് ഹാഫ് മാരത്തൺ (Beijing Half Marathon) 50 മിനിറ്റും 26 സെക്കൻഡും കൊണ്ട് പൂർത്തിയാക്കി ലൈറ്റ്‌നിങ് ശ്രദ്ധ നേടിയിരുന്നു.

ഹാഫ് മാരത്തൺ സമയത്ത് 169 സെന്റിമീറ്റർ ഉയരവും 95 സെന്റിമീറ്റർ നീളമുള്ള കാലുകളുമാണ് ഉണ്ടായിരുന്നത്. വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി ഇതിന്റെ കാലുകളുടെ നീളം 10 സെന്റിമീറ്റർ വർദ്ധിപ്പിച്ച് 1.05 മീറ്ററാക്കി മാറ്റിയതായി ചൈന സെൻട്രൽ ടെലിവിഷൻ സി സി ടി വി റിപ്പോർട്ട് ചെയ്തു.

Content Highlights

Honor’s humanoid robot, Lightning, sprinted 100 meters in 9.32 seconds during a test event in Beijing, surpassing Usain Bolt’s world record. Reaching a peak speed of 14.5 meters per second, the robot featured newly extended 1.05-meter legs. The test preceded the second World Humanoid Robot Games, highlighting China’s technological advancements.