Home rss national malayalam പുതിയ വാർത്ത വേദനകള്‍ക്ക് ശാശ്വത പരിഹാരം; സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബുധനാഴ്ച നോളജ് സിറ്റിയില്‍

വേദനകള്‍ക്ക് ശാശ്വത പരിഹാരം; സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബുധനാഴ്ച നോളജ് സിറ്റിയില്‍

3
0

Source :- SIRAJLIVE NEWS

നോളജ് സിറ്റി| വിവിധ കാരണങ്ങളാല്‍ നിരന്തരം അനുഭവിക്കുന്ന വേദനകളില്‍ നിന്നൊരു മോചനം ആഗ്രഹിക്കുന്നവര്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൗണ്‍സിലിംഗ്, രോഗ നിര്‍ണയം, ചികിത്സ എന്നിവയാണ് സൗജന്യമായി ക്യാമ്പില്‍ നല്‍കുന്നത്.

സ്‌പോര്‍ട്‌സ് മെഡിസിനില്‍ എം ഡിയും ഫിഫയുടെ ഫുട്‌ബോള്‍ മെഡിസിന്‍ ഡിപ്ലോമയും വേള്‍ഡ് റഗ്ബി പാസ്‌പോര്‍ട്ട് 1, 2, 3 എന്നിവ പൂര്‍ത്തീകരിച്ച ഡോ. അബ്‌റാര്‍ ഹസന്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
വരുന്ന ബുധനാഴ്ച (നവം.4ന്) രാവിലെ 8.30 മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ 8741 600 601 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ബുക്കിംഗ് പൂര്‍ത്തീകരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: Mihras Multi-Speciality Hospital at Markaz Knowledge City is organizing a free medical camp this Wednesday focusing on pain management. Led by sports medicine expert Dr. Abrar Hasan, the camp offers free consultation, diagnosis, and counseling. Patients can book their slots in advance by contacting the hospital helpline.