Home rss business malayalam ‘വോട്ടവകാശം കവർന്നെടുക്കുന്നു’; എസ്‌ഐആറിനെതിരെ ധ്രുവ് റാഠിയും പ്രകാശ് രാജും രംഗത്ത്

‘വോട്ടവകാശം കവർന്നെടുക്കുന്നു’; എസ്‌ഐആറിനെതിരെ ധ്രുവ് റാഠിയും പ്രകാശ് രാജും രംഗത്ത്

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കേന്ദ്രസർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു. ‘പീപ്പിൾസ് ട്രിബ്യൂണൽ’ എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ CJP ദേശീയ കൺവീനർ അഭിജീത് ദീപ്കെയ്ക്ക് പുറമെ നടൻ പ്രകാശ് രാജ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, SFI നേതാവ് ഐഷി ഘോഷ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

‘വോട്ട് മോഷണം’ എന്താണെന്ന് ബിജെപി വോട്ടർമാർക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന വിമർശനവുമായി ധ്രുവ് റാഠി പ്രതിഷേധ വേദിയിൽ രംഗത്തെത്തി. താൻ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ബെംഗളൂരുവിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് നടപടികളിലൂടെ ഈ അവകാശം ഇല്ലാതാക്കപ്പെടുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

പശ്ചിമ ബംഗാളിൽ എസ്‌ഐആറിന് മുമ്പുതന്നെ വോട്ടുകൾ തട്ടിയെടുത്തുവെന്നും ബിഹാറിലും സമാനമായ സാഹചര്യമുണ്ടായെന്നും എസ്‌ഐആറിലൂടെ എല്ലായിടത്തും ഇതുതന്നെയാണ് നടക്കുന്നതെന്നും ധ്രുവ് റാഠി ആരോപിച്ചു. ‘വോട്ട് മോഷണം’ യാഥാർഥ്യമാണെന്നും അതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ പോലും വോട്ടർ പട്ടികയിൽ മരിച്ചവരായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും ‘വോട്ട് മോഷണം’ നടത്തിയെന്നും CJP നേതാവ് അഭിജീത് ദീപ്കെയും ആരോപിച്ചു. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിഷേധിച്ചിട്ടുള്ള സാഹചര്യത്തിലാണ് ബെംഗളൂരുവിൽ പ്രതിഷേധം നടക്കുന്നത്.