Home rss business malayalam വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി തട്ടിയെന്ന് പരാതി

വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി തട്ടിയെന്ന് പരാതി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയൻ കമ്പനിയായ ‘IE Park S.R.L’ന്റെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ രണ്ട് മുതൽ 29 വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ ഇറ്റാലിയൻ കമ്പനിക്ക് നൽകാനുണ്ടായിരുന്ന പണം വ്യാജ ഇമെയിൽ വിലാസങ്ങളിലൂടെ തട്ടിയെടുക്കുകയായിരുന്നു. യഥാർഥ കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങളിൽനിന്ന് ഇൻവോയിസും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ള സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.