Home LATEST NEWS malyalam പുതിയ വാർത്ത ശക്തമായ മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ശക്തമായ മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകവേഷണകേന്ദ്രം അറിയിച്ചു.

ഇന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

Content Highlights:
The India Meteorological Department has issued a yellow alert for 11 districts in Kerala due to continuous heavy rainfall. Thrissur District Collector Shikha Surendran has declared a holiday for all educational institutions today. A fishing ban remains in place across the Kerala, Karnataka, and Lakshadweep coasts.