Source :- SIRAJLIVE NEWS
തിരുവനന്തപുരം | തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതില്‍ സര്‍ക്കാറിനെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസിനെ തള്ളി മന്ത്രിയും കെ പിസി സി പ്രസിഡന്റുമായ സണ്ണി ജോസഫ്.
പാര്‍ട്ടിക്ക് അകത്ത് പറയേണ്ടത് അകത്ത് പറയണം. നിയാസ് പരസ്യ പ്രതികരണം നടത്തിയതിനോട് തനിക്ക് താല്‍പര്യം ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ശേഷാദ്രിനാഥന്‍ സംഘപരിവാറുകാരനാണെന്നായിരുന്നു പി എം നിയാസിന്റെ ആരോപണം. കോണ്‍ഗ്രസില്‍ താന്‍ രണ്ട് ചുമതല നിര്‍വഹിക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. ചില ആളുകള്‍ക്ക് രണ്ട് ചുമതല വഹിക്കാന്‍ കഴിയും. കെ സി വേണുഗോപാല്‍ എം പിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമാണ്. കെ പി സി സി പുനഃസംഘടനയില്‍ എ ഐ സി സി വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റ് തിരുത്തിയാല്‍ സി പി എം വിമത എം എല്‍ എമാര്‍ക്ക് തിരിച്ചുവരാമെന്ന എം വി ജയരാജന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി. തെറ്റുപറ്റിയത് എം വി ഗോവിന്ദനാണെന്ന് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Content Highlights:
KPCC president Sunny Joseph publicly rejected general secretary PM Niyas criticism regarding the new Election Commissioner appointment. Joseph stated that internal party matters should not be discussed openly in public forums. He also dismissed CPM leader MV Jayarajan statement about welcoming back rebel MLAs.




