Source :- SIRAJLIVE NEWS
അബൂദബി | ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ്, ഇറാന്‍ യുദ്ധ പശ്ചാത്തലത്തെ പരാമര്‍ശിച്ചുകൊണ്ട് ശൈഖ് മുഹമ്മദിനെ ‘ധീരനായ യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചു.
അദ്ദേഹം ശരിക്കും അവിടെ പോരാടുകയായിരുന്നുവെന്നും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ശൈഖ് മുഹമ്മദ് ധീരനായ വ്യക്തിയാണ്. അദ്ദേഹം നയിക്കുന്നത് തികച്ചും അതിശയകരമായ ഒരു രാജ്യത്തെയാണ്. വളരെക്കാലമായി അവര്‍ അമേരിക്കക്കൊപ്പം തന്നെയുണ്ട്. യു എ ഇ അമേരിക്കയില്‍ ട്രില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നും ട്രംപ് പറഞ്ഞു.
ശൈഖ് മുഹമ്മദ് ആഗോളതലത്തില്‍ തന്നെ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാവരും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രാജ്യത്തെയും ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. ശൈഖ് മുഹമ്മദിനൊപ്പം ഇവിടെ ഒത്തുചേരാന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്നും ട്രംപ് വ്യക്തമാക്കി. ഞങ്ങള്‍ ഇറാനുമായി സമാധാന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യു എ ഇ വളരെ ശക്തമായ ഒരു സഖ്യകക്ഷിയാണെന്നും വരും ദിവസങ്ങളില്‍ നല്ല കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്നും യു എസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights:
Donald Trump praised UAE President Sheikh Mohammed bin Zayed Al Nahyan, calling him a brave warrior. He also described the UAE as an amazing country during his address. The remarks highlight the ongoing strong relationship and diplomatic ties between the two nations.







