Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് പനി കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് പനി കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് പനി കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. രോഗികള്‍ കൂടുതലും പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്‍ഫ്‌ളുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ചൊവാഴ്ച മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1,014 രോഗികളെയാണ് കണ്ടെത്തിയത്. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. വിദ്യാലയങ്ങളിലും പനി കണക്ക് ഉയര്‍ന്നു.

Content Highlights: Fever cases in Kerala continue to rise with daily patient numbers crossing 10,000 across multiple districts. Influenza infections have surged significantly, recording over 1,000 cases and six deaths this month. Health authorities note a concerning spike in fever cases among school children in heavily affected region