Home LATEST NEWS malyalam പുതിയ വാർത്ത സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന വിവാദം; നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കരാര്‍ നിയമനം

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന വിവാദം; നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കരാര്‍ നിയമനം

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന വിവാദം. നാഷണല്‍ ഹെല്‍ത്ത് മിഷനിലെ (എന്‍ എച്ച് എം) ഉന്നത പദവിയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷന്‍ വഴി നിയോഗിക്കാറുള്ള എന്‍ എച്ച് എം ചീഫ് എന്‍ജിനീയര്‍ പദവിയിലാണ് ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നത്.

പിന്‍വാതില്‍ നിയമനത്തിനായി നിലവിലെ രീതികള്‍ മറികടന്ന് വകുപ്പ് പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. വിരമിച്ച സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഈ തസ്തികയിലേക്ക് അവസരം നല്‍കുന്നതിന് ജൂണ്‍ 24-ന് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ച് വിരമിച്ചവരാകണം അപേക്ഷകര്‍. കൂടാതെ, സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ രംഗത്ത് 10 വര്‍ഷം ഉള്‍പ്പെടെ ആകെ 20 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

എന്നാല്‍, ഇതില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലോ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിലോ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന വ്യവസ്ഥയാണ് നിയമനം ഒരു പ്രത്യേക വ്യക്തിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഒരു പ്രത്യേക ഉദ്യോഗസ്ഥന് പുനര്‍നിയമനം നല്‍കാനാണ് ഈ വിജ്ഞാപനമെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. കഴിഞ്ഞ മാസം മെയ് 31-ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഈ ഉദ്യോഗസ്ഥനെ ഈ പദവിയില്‍ നിയമിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. ജൂണ്‍ 27-ന് തിരുവനന്തപുരത്തു നടന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഇയാള്‍ പങ്കെടുത്തിട്ടുമുണ്ട്.

Content Highlights:
The newborn UDF government faces a major backdoor appointment controversy regarding the National Health Mission chief engineer post. A special notification issued on June 24 bypassed traditional reliance on official deputation to favor a recently retired civil engineer. Critics allege that specific experience preferences were added to favor a pre-selected candidate who attended the interview.