Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷന്‍ ആണെന്ന് രാജമാണിക്യം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി ഒക്ടോബര്‍ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നുമാസം കൊണ്ട് 1500 കോടിയിലധികം രൂപയുടെ വൈദ്യുതി വാങ്ങി. കണക്ക് റെഗുലേറ്ററി കമ്മീഷനില്‍ അവതരിപ്പിക്കും. ഇന്ന് ബോര്‍ഡ് യോഗം ചേരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും രാജമാണിക്യം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വൈദ്യുതി ഡിമാന്റ് ഇപ്പോഴും കൂടുതലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കേ ഇന്ത്യയിലടക്കം മഴ ഉണ്ടായിരുന്നതുകൊണ്ട് റിയല്‍ടൈം മാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യമായിരുന്നു. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചത് അനുകൂലമായെന്നും രാജമാണിക്യം പറഞ്ഞു. ഒക്ടോബര്‍ മാസം ടെന്‍ഡര്‍ വിളിച്ചതും കൈമാറ്റ കരാര്‍ അവസാനിച്ചതും വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കി. 500 മെഗാവാട്ട് കുറവ് ഉണ്ടായാലും റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കഴിയും. പീക്ക് സമയത്ത് ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാല്‍ പുറത്തുനിന്ന് വാങ്ങേണ്ടി വരില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.
Content Highlights:
KSEB Chairman MG Rajamanickam indicated a possible electricity tariff hike in Kerala, leaving the final decision to the Regulatory Commission. KSEB spent over 1500 crore rupees to buy power over three months. The board expects the ongoing electricity crisis to be resolved by October.



