Home rss national malayalam പുതിയ വാർത്ത സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും സനദ് ദാനവും ഒക്ടോബര്‍ 10, 11...

സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും സനദ് ദാനവും ഒക്ടോബര്‍ 10, 11 തീയതികളില്‍

2
0

Source :- SIRAJLIVE NEWS

ദേളി|സമസ്ത പണ്ഡിത സഭക്കും ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിനും അരനൂറ്റാണ്ട് കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചയും സനദ് ദാനവും ഒക്ടോബര്‍ 10, 11 തീയതികളില്‍ സഅദാബാദില്‍ നടക്കും. പരിപാടികള്‍ക്ക് ഒരുക്കങ്ങളായി. പഠനം പൂര്‍ത്തിയാക്കിയ 178 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 43 വിദ്യാര്‍ഥികള്‍ക്ക് അഫ്‌സലി ബരുദവും വിശുദ്ദ ഖുര്‍ആന്‍ മനപാഠമാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കും.

ആണ്ട് നേര്‍ച്ചുയുടെ ഭാഗമായി 9 വെള്ളി ഉച്ചക്ക് 1.30ന് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. 10 ശനി, രാവിലെ 9.30ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ വേദിയില്‍  സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. സ്വാഗതസംഘം ട്രഷറര്‍ ഇബ്രാഹിം ഹാജി കല്ലട്രയുടെ അധ്യക്ഷതയില്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഇസ്ലാം ഉയര്‍ത്തിപ്പിടിച്ച സ്ത്രീമഹത്വം എന്ന വിഷത്തില്‍ ക്ലാസ് നടത്തും.

വൈകുന്നേരം 4.30 ന് നടക്കുന്ന നൂറുല്‍ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഗം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ത്വയ്യിബുല്‍ ബാഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ഇസ്മാഈല്‍ മദനി തങ്ങള്‍ ഉജിരെ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറ, സയ്യിദ് ഹിബതുല്ല അഹ്‌സനി അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കും.

കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. 7 മണിക്ക് ജലാലിയ്യ ദിക്‌റ് ഹല്‍ഖ സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം  നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

11 ഒക്ടോബര്‍, ഞായര്‍ രാവിലെ 6 മണിക്ക് മുഹ്യിദ്ദീന്‍ റാത്തീബ് സഅദിയ്യ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. 10 മണിക്ക് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അലുംനി മീറ്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ തങ്ങള്‍ കക്കാട് പ്രാര്‍ത്ഥന നടത്തും. അഹ്‌മദ് ഷിറീന്‍ ഉദുമ വിഷയാവതരണം നടത്തും.

11 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ അഹ്‌മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 2 മണിക്ക് സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തും. സഅദുല്‍ ഉലമാ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി വയനാട് നസീഹത്ത് നടത്തും. ഉബൈദുല്ലാഹി സഅദി നദ് വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി അബ്ദുല്‍ ഹകീം സഅദി കൊയ്യോട്, കെ കെ എം സഅദി മണ്ണാര്‍ക്കാട്, മുഹിയുദ്ദീന്‍ സഅദി കൊട്ടുക്കര, ബഷീര്‍ സഅദി വിരാജ്പേട്ട, അഷ്റഫ് സഅദി മല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും.

വൈകുന്നേരം 4.15ന് ഖതം ദുആ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.
5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി  മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തും.

ഹസ്സന്‍ മുസ്ല്യാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, അബദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ഹനീഫ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും.

ജാമിഅ സഅദിയ്യയുടെ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യവും ദഅവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസ ജീവിതത്തില്‍ സജീവ നേതൃത്വവുമായിരുന്ന ചെരുമ്പ സിപി അബ്ദുല്ല ഹാജിക്ക്
മര്‍ഹൂം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡും അഞ്ച് പതിറ്റാണ്ടിലേറെ കാലം മുംബൈയിലും  നാട്ടിലും സഅദിയ്യയുടെ പ്രവര്‍ത്തന മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിക്കുന്ന ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ് എന്നിവരെ സമാപന വേദിയില്‍ ആദരിക്കും.

പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ (ചെയര്‍മാന്‍, സ്വാഗതസംഘം), കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി (കണ്‍വീനര്‍, സ്വാഗതസംഘം), പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി (ചെയര്‍മാന്‍, പ്രോഗ്രാം), എംഎ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ (സ്വീകരണം, പ്രോഗ്രാം), സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോതത്ത് (ചെയര്‍മാന്‍, പ്രചരണം), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (കണ്‍വീനര്‍, പ്രചരണം) എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Content Highlights:
Jamia Saadiya Arabiyya will hold its 50th annual urs and sanad donation ceremony at Saadabad on October 10 and 11. Certificates will be conferred upon 178 Saadi, 43 Afzali, and 20 Hafiz graduates. Prominent scholars and leaders including E Sulaiman Musliyar and Kanthapuram AP Aboobacker Musliyar will attend.