Home LATEST NEWS malyalam പുതിയ വാർത്ത സഊദിയില്‍ ജൂണ്‍ മാസത്തില്‍ അടിയന്തര സഹായം തേടിയെത്തിയത് 26 ലക്ഷം കോളുകള്‍

സഊദിയില്‍ ജൂണ്‍ മാസത്തില്‍ അടിയന്തര സഹായം തേടിയെത്തിയത് 26 ലക്ഷം കോളുകള്‍

2
0

Source :- SIRAJLIVE NEWS

റിയാദ് | സഊദി അറേബ്യയിലെ നാഷണല്‍ സെക്യൂരിറ്റി ഓപറേഷന്‍സ് സെന്ററിന്റെ ഏകീകൃത അടിയന്തര നമ്പറായ 911 വഴി 26 ലക്ഷത്തിലധികം കോളുകള്‍ ജൂണ്‍ മാസത്തില്‍ കൈകാര്യം ചെയ്തതായി നാഷണല്‍ സെക്യൂരിറ്റി ഓപറേഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

രാജ്യത്തെ പ്രധാന പ്രവിശ്യകളായ മക്ക, മദീന, റിയാദ്, കിഴക്കന്‍ മേഖലകളിലെ ഏകീകൃത അടിയന്തര നമ്പര്‍ വഴി 2,631,374 കോളുകളാണ് കൈകാര്യം ചെയ്തത്. രാജ്യ തലസ്ഥാനമായ റിയാദില്‍ 1,112,499 കോളുകള്‍ ലഭിച്ചു. തൊട്ടുപിന്നാലെ മക്ക മേഖലയില്‍ 790,294 കോളുകളും കിഴക്കന്‍ പ്രവിശ്യയില്‍ 501,635 കോളുകളും മദീന മേഖലയില്‍ 226,946 കോളുകളുമാണ് ലഭിച്ചത്.

911 ഓപറേഷന്‍സ് സെന്ററുകള്‍ അടിയന്തര കോളുകള്‍ സ്വീകരിക്കുകയും പ്രത്യേക പരിശീലനം ലഭിച്ച ബഹുഭാഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നൂതന ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിച്ച് അവ ബന്ധപ്പെട്ട സുരക്ഷാ, സേവന ഏജന്‍സികളിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്

രാജ്യത്തെ ഏകീകൃത സുരക്ഷാ ഓപറേഷന്‍സ് സെന്ററുകള്‍ (911) അത്യാധുനിക സാങ്കേതികവിദ്യകളും വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ജീവനക്കാരെയും ഉപയോഗിച്ച് റെക്കോര്‍ഡ് വേഗതയിലാണ് ദശലക്ഷക്കണക്കിന് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷാ മേഖലയില്‍ വലിയ മുന്നേറ്റമാണ് സാധ്യമാകുന്നത്.

Content Highlights:
Saudi Arabias unified emergency number 911 handled more than 2.63 million calls during June. The National Security Operations Center managed these requests across Riyadh Makkah Madinah and the Eastern regions. Riyadh recorded the highest volume of emergency calls with over 1.1 million reports.