Source :- SIRAJLIVE NEWS
കൊച്ചി | സമരം ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീലുമായി കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍. സസ്പെന്‍ഡ് ചെയ്ത 10 എസ്എഫ്ഐ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സിസ തോമസിന്റെ ഹരജി.
അതേസമയം, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അച്ചടക്ക സമിതി അംഗം ഡോ. കെഎസ് ജിനിതയുടെ റിപ്പോര്‍ട്ട് എസ്എഫ്ഐ പുറത്തുവിട്ടു.
വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കാരണമായ പരാതിയുടെ ഗൂഢാലോചന നടന്നത് ലോക്ഭവനിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നു. സമരം കഴിയുമ്പോള്‍ സിസ തോമസിന് പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് പരാതി വന്നത് ഗവര്‍ണറുടെയും സിസ തോമസിന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഗൂഢാലോചനയില്‍ നിന്നാണെന്നും എസ്എഫ്ഐ ആരോപിച്ചു.
സസ്പെന്ഷന് പിന്‍വലിക്കുക ,പരീക്ഷ എഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിക്കും.
Content Highlights: Kalady Sanskrit University VC Cisa Thomas filed an appeal in the High Court division bench against allowing 10 suspended SFI students to write exams. Meanwhile SFI released an inquiry report stating there is no proof of assault against the VC. Students will begin a hunger strike from tomorrow.



