Home rss national malayalam പുതിയ വാർത്ത സമസ്ത സെന്റിനറി: ദേശീയ പര്യടനത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു

സമസ്ത സെന്റിനറി: ദേശീയ പര്യടനത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു

2
0

Source :- SIRAJLIVE NEWS

കട്ടക്ക് | സമസ്ത സെന്റിനറിയുടെ ഭാഗമായി നടത്തുന്ന ദേശീയ പര്യടനത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു. കഴിഞ്ഞ 16ന് ആരംഭിച്ച ഈസ്റ്റ് സോൺ പര്യടനം ബിഹാറിലെ ദർഭംഗ, സീമാഞ്ചലിലെ പൂർണിയ, ഝാർഖണ്ഡിലെ ഗിരിടി, പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ഒഡിഷയിലെ കട്ടക്കിൽ ചേർന്ന ഉലമാ സമ്മിറ്റോടെയാണ് സമാപിച്ചത്.

മുഫ്തി മുഹമ്മദ് താഹിർ രിസായുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സെക്രട്ടറി പി എം മുസ്തഫ കോഡൂർ, എസ് എസ് എഫ് ദേശീയ പ്രസിഡന്റ്ഉബൈദുല്ല സഖാഫി വിഷയാവതരണം നടത്തി. മൗലാന നൗഷാദ് ആലം മിസ്ബാഹി, മൗലാന ഷംസാദ് ആലം മിസ്ബാഹി, മൗലാന ആസിഫ് സഖാഫി, സയ്യിദ് ശഹാബുദ്ദീൻ സഖാഫി, മൗലാന ശാഹിദീൻ മിസ്ബാഹി സഖാഫി പ്രസംഗിച്ചു.

Content Highlights: The second phase of the Samastha Centenary National Tour concluded with an Ulama Summit in Cuttack, Odisha. The tour covered key regions across Bihar, Jharkhand, West Bengal, and Odisha. Muhammadali Saqafi Trikaripur inaugurated the final session chaired by Mufti Muhammad Tahir Raza.