Source :- SIRAJLIVE NEWS
കോഴിക്കോട് | സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന പണ്ഡിത സമ്മേളനങ്ങൾക്ക് ഇന്ന് വയനാട്ടിൽ തുടക്കമാകും. ഈ മാസം ആദ്യവാരം മേഖലാതലങ്ങളിൽ നടന്ന ഹഫ്്ലതുൽ ഉലമ (വാർഷിക ജനറൽ ബോഡി) യിൽ തിരഞ്ഞെടുക്കപ്പെട്ട മേഖലാ ഭാരവാഹികളും മുശാവറ അംഗങ്ങളും ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികളായി പങ്കെടുക്കും. എ ഐ കാലത്തെ പ്രബോധനം, ആധുനിക യുഗത്തിലെ കർമശാസ്ത്ര ജീവിതം തുടങ്ങിയ ഗഹനമായ വിഷയങ്ങൾ ജില്ലാ പണ്ഡിത സമ്മേളനം ചർച്ച ചെയ്യും.
ഇന്ന് വൈകുന്നേരം മൂന്നിന് പനമരത്ത് ചേരുന്ന പണ്ഡിത സമ്മേളനം കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്യും. അഖീദ കൗൺസിൽ അംഗം അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഹസൻ മുസ്്ലിയാർ വെള്ളമുണ്ട, കെ കെ ഹുസൈൻ മുസ്്ലിയാർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഈ മാസം 29ന് കോഴിക്കോട് സമസ്ത സെന്ററിലും തൃശൂർ കേച്ചേരി മമ്പഉൽ ഹുദയിലും 31ന് ആലപ്പുഴ കായംകുളം മജ്്ലിസിലും കൊല്ലം ഖാദിസിയ്യയിലും പണ്ഡിത സമ്മേളനങ്ങൾ നടക്കും. കണ്ണൂർ ജില്ലാ സമ്മേളനം നവംബർ ഒന്നിന് അൽഅബ്റാറിലും പത്തനംതിട്ട ജില്ലാ സമ്മേളനം രണ്ടിന് അൽഇഹ്സാനിലും നടക്കും. മൂന്നിന് തിരുവനന്തപുരം യൂത്ത് സ്ക്വയറിലും എറണാകുളം ജാമിഅ അശ്അരിയ്യയിലും അഞ്ചിന് മലപ്പുറം വാദീസലാം, കോട്ടയം മർകസുൽ ഹുദാ എന്നിവിടങ്ങളിലും സമ്മേളനങ്ങൾ നടക്കും.
ഏഴിന് നീലഗിരി ജില്ലാ സമ്മേളനം പാടന്തറ മർകസിലും പാലക്കാട് ജില്ലാ സമ്മേളനം ജാമിഅ ഹസനിയ്യയിലും നടക്കും. നവംബർ പത്തിന് കാസർകോട് ജില്ലാ സമ്മേളനം ജാമിഅ സഅദിയ്യയിലും ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ദാറുൽ ഫത്ഹിലും നടക്കും.
ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പേരോട് അബ്ദുർറഹ്്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, പി എസ് കെ മൊയ്തു ബാഖവി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, ഹസൻ ബാഖവി പല്ലാർ, അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം പങ്കെടുത്തു.
Content Highlights: District scholar meets for the Samastha Centenary Conference begin today in Wayanad’s Panamaram. Central Mushawara member VPM Faisi Vilyapally inaugurates the event. Discussions cover da’wah in the AI era and jurisprudence, with district meets continuing across Kerala until November 10




