Source :- SIRAJLIVE NEWS
തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഊബര്‍, ഓല എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ഇനിയും തുടരും. കഴിഞ്ഞ മാസം 21 മുതലാണ് ഓണ്‍ലൈന്‍ ടാക്സിക്കാര്‍ സമരം തുടങ്ങിയത്
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്സ് യൂണിയന്‍ അലയന്‍സിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കു നിശ്ചയിക്കുക, പ്ലാറ്റ്ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്‍ നിയന്ത്രിക്കുക, നിരക്കു പരിഷ്‌കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നു സര്‍ക്കാരിന്റെ കേരള സവാരി, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള ടാക്സി സേവനങ്ങള്‍ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു.
Content Highlights: The ongoing strike by Uber and Ola taxi drivers in Kerala has been called off after government intervention. Discussions led by the Transport Commissioner will continue to address their demands. Services under platforms like Kerala Savari and Rapido had already resumed earlier.



